കോണ്‍ഗ്രസ് വിരുദ്ധ പ്രസംഗം; കെ.സുധാകരന്‍ വിവാദത്തിലേക്ക്

single-img
3 February 2013

K Sudhakaran - 1കോണ്‍ഗ്രസിലും കേന്ദ്ര സര്‍ക്കാരിലും ശക്തമായ നേതൃത്വത്തിന്റെ അഭാവമുണെ്ടന്നും അത് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്നുമുള്ള കെ. സുധാകരന്‍ എംപിയുടെ പ്രസംഗം വിവാദത്തിലേക്ക്. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുമ്പോള്‍ അവയെ നിയന്ത്രിക്കാനും ഒരുമിച്ച് നിര്‍ത്താനും ശക്തമായ രാഷ്ട്രിയ നേതൃത്വം അനിവാര്യമാണ്. രാജ്യം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ശക്തമായൊരു കേന്ദ്ര സര്‍ക്കാരിന്റെ അഭാവമാണു ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിവാദമായത്. ചിറയ്ക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനങ്ങളെ കോര്‍ത്തിണക്കാനും പ്രാദേശിക കക്ഷികളെ നിയന്ത്രിക്കാനുമുള്ള ശക്തമായ നേതൃത്വം ഇന്നു കോണ്‍ഗ്രസിലും കേന്ദ്ര സര്‍ക്കാരിലും ഇല്ല. കരുത്തുറ്റ പ്രതിപക്ഷം ഇല്ലാത്തതു കൊണ്ടു മാത്രമാണു രാജ്യത്തു കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്നത്. അല്ലാതെ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനത്തിന്റെ ചടുലതയോ, കഴിവോ കൊണ്ടല്ല. എതിരാളികളില്ലാത്തതു കൊണ്ടു മാത്രമാണെന്നും സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞു.