വി.എസിന്റെ അഭിപ്രായം വി.എസിന്റെത് മാത്രം പി.കെ. ശ്രീമതി

single-img
3 February 2013

sreemahiസൂര്യനെല്ലികേസില്‍ അന്വേഷണം നടക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും അഡ്വക്കറ്റ് ജനറലായിരുന്ന എം.കെ. ദാമോദരനും പി.ജെ. കുര്യന് അനുകൂലമായ നിലപാടു സ്വീകരിച്ചെന്ന സംശയം വി.എസിന്റേതു മാത്രമാണെന്നു പി.കെ. ശ്രീമതി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇ.കെ. നായനാര്‍ പറയുന്നതിനപ്പുറം ഒരു കാര്യവും ചെയ്യാന്‍ അന്നു പാര്‍ട്ടിയില്‍ മറ്റാര്‍ക്കെങ്കിലും സാധിക്കുമെന്നു കരുതുന്നില്ല. ഇക്കാര്യത്തില്‍ വി.എസിനു സംശയമുണ്ടായിരിക്കാം. പക്ഷേ തനിക്കും മറ്റുള്ളവര്‍ക്കും സംശയമില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.