Breaking News

സൂര്യനെല്ലി: സര്‍ക്കാര്‍ നിയമോപദേശം തേടി

pj kuryanരാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരേ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലി (ഡിജിപി) നോടു സര്‍ക്കാര്‍ നിയമോപദേശം തേടി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നല്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും പി.ജെ. കുര്യനെതിരേ എന്തു നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കേണ്ട അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കിയാണു ഡിജിപിയോടു നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. സൂര്യനെല്ലി കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ചിലര്‍ക്കുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി നേരത്തേ കോടതിയില്‍ ഹാജരായെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.