തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിയില്‍ ഭീകരാക്രമണം

single-img
2 February 2013

turkeyതുര്‍ക്കിയിലെ യുഎസ് എംബസിയുടെ നേര്‍ക്ക് ചാവേര്‍ ഭടന്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഒരു ഗാര്‍ഡ് കൊല്ലപ്പെടുകയും ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറും കൊല്ലപ്പെട്ടു. ഇത് ഭീകരാക്രമണമാണെന്നു യുഎസും തുര്‍ക്കിയും പറഞ്ഞു. അങ്കാറയിലെ യുഎസ് എംബസിയുടെ ഗേറ്റില്‍ കാവല്‍നിന്നിരുന്ന തുര്‍ക്കിക്കാരനായ ഗാര്‍ഡാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സ്ഥാനപതി ഫ്രാന്‍സീസ് റിക്കാര്‍ഡോണ്‍ അറിയിച്ചു. ഒരു തുര്‍ക്കി വനിതയ്ക്കു പരിക്കേറ്റതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു. വീസ അപേക്ഷാ വിഭാഗത്തില്‍ എത്തിയതായിരുന്നു ഇവര്‍.