കാര്‍ഗില്‍: മുഷാറഫ് ഒരു രാത്രി ഇന്ത്യയില്‍ താമസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
2 February 2013

Pervez-Musharraf_2കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് അന്നു പാക് സൈനിക മേധാവിയായിരുന്ന മുഷാറഫ് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നെന്നും ഒരു രാത്രി ഇന്ത്യയില്‍ ആരുമറിയാതെ താമസിച്ചെന്നും റിപ്പോര്‍ട്ട്. മുഷാറഫിന്റെ കാലത്ത് സൈന്യത്തില്‍ മാധ്യമവിഭാഗത്തില്‍ മുതിര്‍ന്ന ഓഫീസറായിരുന്ന റിട്ടയേര്‍ഡ് കേണല്‍ അഷ്ഫാക് ഹുസൈനാണ് ടിവി പരിപാടിയി ല്‍ ഇക്കാര്യം പറഞ്ഞത്. 1999 മാര്‍ച്ച് 28നാണ് മുഷാറഫിന്റെ ഹെലികോപ്ടര്‍ നിയന്ത്രണരേഖ മുറിച്ചുകടന്നത്. നിയന്ത്രണരേഖയില്‍നിന്നു 11 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ പ്രദേശമായ സിക്രിയ മുസ്താഖര്‍ എന്ന സ്ഥലത്ത് ഒരു രാത്രി തങ്ങിയ ശേഷം പിറ്റേന്നാണു മുഷാറഫ് പാക്കിസ്ഥാനിലേക്കു മടങ്ങിയത്. കേണല്‍ അംജദ് ഷബീറിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം ആ സമയത്ത് പ്രസ്തുത മേഖലയിലുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.