വനിതാ ലോകകപ്പ് : അവസാന പന്തില്‍ ലങ്കയ്ക്ക് അട്ടിമറി വിജയം

single-img
2 February 2013

Sri-Lanka-name-squad-for-2013-Womens-World-Cup-Cricket-News-Update-211591ലോകകപ്പ് വനിതാ ക്രിക്കറ്റില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ അവസാന പന്തില്‍ ശ്രീലങ്കയ്ക്കു ത്രസിപ്പിക്കുന്ന വിജയം. ജോര്‍ജിയ എല്‍വിസ് എറിഞ്ഞ പന്തില്‍ ഡുലാനി മന്‍ഡോറയാണ് ലങ്കയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. അവസാന പന്തില്‍ ലങ്കയ്ക്ക് ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്ന അവസരത്തിലാണ് സിക്‌സറിലൂടെ മന്‍ഡോറ ലങ്കയെ വിജയത്തിലെത്തിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്- 50 ഓവറില്‍ എട്ടിന് 238. ശ്രീലങ്ക- 50 ഓവറില്‍ ഒമ്പതിന് 244.