ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി
2 February 2013
ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി. കൊലപാതകവും കൂട്ടമാനഭംഗവും തെളിവു നശിപ്പിക്കലുമടക്കം പ്രതികള്‍ക്കെതിരേ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാകേതിലെ അതിവേഗ കോടതിയാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസിന്റെ ഡ്രൈവര്‍ രാം സിംഗ്, സഹോദരന് മുകേഷ്, വിനയ്, പവന്, അക്ഷയ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരായ വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സാധാരണ കോടതി ഇയാളുടെ കേസ് പരിഗണിക്കില്ല. കഴിഞ്ഞ ഡിസംബര്‍ 16 നായിരുന്നു ഡല്‍ഹിയില്‍ സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സംഘം ബസില്‍ കയറ്റി പീഡിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 29 ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു.