ഇറ്റാവയില്‍ കേരളം നേടി; ചിത്രക്ക് നാലു സ്വര്‍ണം

single-img
2 February 2013

Chithra58-മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ സ്വര്‍ണ കുതിപ്പ് തുടരുന്നു. മേളയില്‍ ഇതുവരെ 30 സ്വര്‍ണം നേടിയ കേരളം തുടര്‍ച്ചയായ 16-ാം കിരീടമാണ് ഉറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര പോയിന്റ് നിലയില്‍ കേരളത്തേക്കാള്‍ വളരെ പിന്നിലാണ്. ക്രോസ് കണ്ട്രിയില്‍ കേരളത്തിന്റെ ‘ഗോള്‍ഡന്‍ ഗേള്‍’ പി.യു ചിത്ര നേടിയ സ്വര്‍ണത്തോടെയാണ് കേരളത്തിന്റെ ഇന്നത്തെ സ്വര്‍ണവേട്ട ആരംഭിച്ചത്. ഇതോടെ മേളയില്‍ ചിത്രക്ക് നാലു സ്വര്‍ണമായി. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയിലാണു ചിത്ര വിജയം കുറിച്ചത്. 1500 മീറ്റര്‍, 5000 മീറ്റര്‍ എന്നിവയില്‍ ദേശീയ റിക്കാര്‍ഡോടെയാണു ചിത്ര സ്വര്‍ണം നേടിയത്. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലും ചിത്ര നാലു സ്വര്‍ണം നേടിയിരുന്നു.