ലോക്പാല്‍ ബില്‍: കിരണ്‍ ബേദി അനുകൂലിച്ചു

single-img
2 February 2013

37330-a-still-image-of-kiran-bedi.jpgകേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്‍ ഭേദഗതിയെ ഹസാരെ സംഘാംഗമായ കിരണ്‍ ബേദി അനുകൂലിച്ചു. എന്നാല്‍, ബില്ലിനെപ്പറ്റി ഹസാരെ സംഘത്തില്‍ ഭിന്നാഭിപ്രായമായുള്ളത്. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും വഞ്ചിച്ചുവെന്ന് അന്നാ ഹസാരെ കുറ്റപ്പെടുത്തി. ആവശ്യമെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാംലീല മൈതാനത്ത് വീണ്ടും സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കു കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്കിയിരുന്നു. ലോകായുക്തയെ ലോക്പാല്‍ ബില്ലില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരേ ഹസാരെ രംഗത്തുവന്നു. ലോകായുക്തയെ ലോക്പാല്‍ ബില്ലില്‍നിന്ന് ഒഴിവാക്കരുതെന്ന തങ്ങളുടെ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചതായിരുന്നുവെന്നു ഹസാരെ ചൂണ്ടിക്കാട്ടി.