ഗവണര്‍ണറുടെ നയപ്രഖ്യാപനം വെറും തമാശ: വി.എസ്

single-img
1 February 2013

V. S. Achuthanandan - 8ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ വര്‍ഷത്തെ ഏറ്റവും വലിയ താമശയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത നയപ്രഖ്യാപനം ജനം അര്‍ഹിച്ച അവജ്ഞയോടെ തള്ളിക്കളയും. സംസ്ഥാനത്ത് വ്യാപക മോഷണം നടക്കുന്ന അവസരത്തില്‍ പോലീസിന്റെ സേവനം മികച്ചതാണെന്ന് ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ മിണ്ടുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ ന്യായീകരിച്ച നടപടി ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.