Latest News

തിരുവനന്തപുരത്ത് കൂട്ട മാനഭംഗം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മനോനില തെറ്റി

thiruvananthapuram-evarthaഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ നടക്കം മാറുംമുമ്പു സംസ്ഥാന തലസ്ഥാനത്തും കൂട്ടമാനഭംഗം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഒരു സംഘം കൗമാരക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. തിരുവനന്തപുരം നഗരത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ മാരുതി കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. നഗരത്തിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണു കൂട്ടമാനഭംഗത്തിനിരയായത്. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ മാനസികാവസ്ഥ തകരാറിലായതിനെ തുടര്‍ന്നു കൗണ്‍സലിംഗിനു വിധേയമാക്കി. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കൂട്ടുകാരികളുടെ സുഹൃത്തുക്കളാണു കൂട്ടമാനഭംഗം നടത്തിയതെന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടു പേര്‍ ബലമായി പിടിച്ചുവച്ചു. മൂന്നാമത്തെയാള്‍ ആദ്യം പീഡിപ്പിച്ചു. ശേഷം മറ്റുള്ളവര്‍ പിന്നീടു പീഡനത്തിരയാക്കുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടിലായിരുന്നു കൊടുംക്രൂരത. പെണ്‍കുട്ടിയുടെ കൂട്ടുകാരിയും സുഹൃത്തുക്കളും ചേര്‍ന്നു മാരുതി കാറില്‍ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. അവിടെ വച്ചു മൊബൈല്‍ ഫോണില്‍ ഒരു യുവതിയുടെ നഗ്നചിത്രങ്ങള്‍ കൗമാരക്കാര്‍ പെണ്‍കുട്ടിയെ കാണിച്ചു. തങ്ങളുടെ ആവശ്യത്തിനു വഴങ്ങിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മുഖം നഗ്നചിത്രത്തില്‍ മോര്‍ഫ് ചെയ്ത് എല്ലാ ചെറുപ്പക്കാര്‍ക്കും ഇന്റര്‍നെറ്റ് വഴിയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നത്രേ പീഡനം. ചെറുത്തുനിന്ന പെണ്‍കുട്ടിയെ ബലമായി കീഴ്‌പ്പെടുത്തിയെന്നും പറയുന്നു. പീഡനരംഗങ്ങളും പെണ്‍കുട്ടിയുടെ ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും സംശയമുണ്ട്. പതിനെട്ടു വയസുള്ള മൂന്നു കൗമാരക്കാരാണു മാനഭംഗം നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു കൗമാരക്കാരെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനു കൂട്ടുനിന്നെന്നു കരുതുന്ന കൂട്ടുകാരി യാത്ര പോയിരിക്കുകയാണ്. ഇന്നു തിരിച്ചെത്തുന്ന കൂട്ടുകാരിയെയും പോലീസ് ചോദ്യം ചെയ്യും.