സിറിയയില്‍ ഇസ്രേലി വ്യോമാക്രമണം

single-img
1 February 2013

syriaലബനീസ് അതിര്‍ത്തിക്കു സമീപമുള്ള സിറിയന്‍ മേഖലയില്‍ ഇസ്രേലി യുദ്ധവിമാനങ്ങള്‍ കനത്ത ആക്രമണം നടത്തിയതില്‍ റഷ്യ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. ഇസ്രയേലിന് എതിരേ പ്രതികാര നടപടിയുണ്ടാവുമെന്ന് സിറിയയും ഇറാനും മുന്നറിയിപ്പു നല്‍കി. ലബനനിലെ ഹിസ്ബുള്ളകള്‍ക്കു നല്‍കാനായി റഷ്യന്‍ നിര്‍മിത വിമാനവേധ മിസൈലുകളുമായി പോയ ലോറികളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രേലി ആക്രമണം. 12 യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഡമാസ്‌കസ് പ്രാന്തത്തിലുള്ള ജംരിയ സൈനിക ഗവേഷണ കേന്ദ്രമാണ് ആക്രമണത്തിനിരയായതെന്ന് സിറിയന്‍ ഭരണകൂടം പറഞ്ഞു. ലബനനിലെ ഹിസ്ബുള്ളകള്‍ക്ക് ആയുധം അയച്ചെന്ന റിപ്പോര്‍ട്ട് സിറിയ നിഷേധിച്ചു. ഇതേസമയം ജംരിയ കേന്ദ്രത്തില്‍ രാസവസ്തു ശേഖരമുള്ളതായി നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു.