മാനഭംഗത്തിനു വധശിക്ഷ: ഓര്‍ഡിനന്‍സിനു അംഗീകാരം

single-img
1 February 2013

no_rape_2013സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നീണ്ടകാലം ജയിലിലടയ്ക്കാനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ ആകാമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. ബലാത്സംഗം, മാനഭംഗം എന്നീ വാക്കുകള്‍ മാറ്റി ലൈംഗിക അതിക്രമം എന്ന വാക്ക് നിയമപരമായി ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റീസ് ജെ.എസ്. വര്‍മ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയാണു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയത്. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകും.