സര്‍ക്കാര്‍ ശ്രമം സൂര്യനെല്ലിക്കേസിനെ ദുര്‍ബലപ്പെടുത്താന്‍; പിണറായി

single-img
1 February 2013

PINARAYI_VIJAYANസൂര്യനെല്ലി കേസിനെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍. കേസിന്റെ ഉത്ഭവം മുതല്‍ കേസ് അട്ടിമറിക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. നാല് വോട്ടിനു വേണ്ടി സമുദായ ശക്തികള്‍ക്ക് കീഴടങ്ങിയതിന്റെ ഫലമാണ് കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.