വീണ്ടും പി.സി.ജോര്‍ജ്

single-img
1 February 2013

pc-georgeസൂര്യനെല്ലി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്. തന്നെ എത്ര പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിക്ക് അറിയില്ലെന്നും പിന്നെ എങ്ങനെ പി.ജെ.കുര്യനെ ഓര്‍ത്തിരിക്കുമെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. കുര്യനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.