ലോക്പാല്‍ ബില്‍ ഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

single-img
1 February 2013

Indian-Parliamentരാജ്യസഭാ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ലോക്പാല്‍ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനങ്ങളിലെ ലോകായുക്തയെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനും പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം ഓംബുഡ്‌സ്മാനു കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. സെലക്ട് കമ്മിറ്റിയുടെ 16 ഭേദഗതികളില്‍ 14 എണ്ണം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മത-രാഷ്ട്രീയ സംഘടനകളെ ലോക്പാലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. മറ്റു സര്‍ക്കാര്‍ സംഘടനകള്‍ ലോക്പാലിന്റെ പരിധിയില്‍ വരും. ഒരു വര്‍ഷത്തിനുള്ളില്‍ ലോകായുക്ത രൂപവത്കരിക്കണമെന്നു സെലക്ട് കമ്മിറ്റി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ലോക്പാല്‍ അന്വേഷണം നേരിടുന്ന വ്യക്തിക്ക് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കരുതെന്ന നിര്‍ദേശം അംഗീകരിച്ചില്ല.