സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനെ പ്രതിയാക്കണമെന്ന് പെണ്‍കുട്ടി

single-img
1 February 2013

pj kuryanകോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് സൂര്യനെല്ലി പീഡനക്കേസില്‍ പി.ജെ.കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്ത്. കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത ആരാഞ്ഞ് പെണ്‍കുട്ടി അഭിഭാഷകന് കത്തയച്ചു. സുപ്രീം കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകനാണ് പെണ്‍കുട്ടി കത്തയച്ചത്. കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുമളി ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കുര്യന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പോലീസും ഭരണകൂടവും ചേര്‍ന്ന് കേസ് അട്ടിമറിച്ചതായി സംശയമുണ്ട്. തെറ്റോ ശരിയോ എന്ന് കോടതി തീരുമാനിക്കട്ടയെന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ എല്ലാ ഘട്ടത്തിലും കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന വാദത്തില്‍ പെണ്‍കുട്ടി ഉറച്ചു നിന്നിരുന്നു. വ്യാഴാഴ്ച കേസിലെ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.