ഹൈക്കോടതിയെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹൈബി

single-img
1 February 2013

Hibi Edenഎറണാകുളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പ്രസക്തിക്കും വലിയ രീതിയില്‍ കാരണമാകുന്ന കേരള ഹൈക്കോടതി വിഭജിച്ച് അപ്രസക്തമാക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇതിന്റെ എല്ലാ ഗൗരവവും കണക്കിലെടുത്ത് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.ഹൈക്കോടതി വിഭജിച്ച് തിരുവനന്തപുരത്ത് സ്ഥിരം ബഞ്ച് വേണമെന്ന ആവശ്യം പല പ്രാവശ്യം ഉന്നയിക്കുകയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ നിരസിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇത് സര്‍ക്യൂട്ട് ബഞ്ച് സ്ഥാപിക്കണമെന്ന രീതിയില്‍ വീണ്ടും ഉന്നയിക്കുന്നത് ദുരുദ്ദേശപരവും സങ്കുചിത പ്രാദേശിക താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനുമാണെന്ന് അദ്ദേഹം പറഞ്ഞു.