ഗോപി കോട്ടമുറിക്കലിന്റെ പാര്‍ട്ടിവിലക്ക് നീക്കി

single-img
1 February 2013

gopiസിപിഎം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന് പാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന കര്‍ഷക സംഘം സംസ്ഥാന സമിതിയോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളുടെ പരിപാടികളില്‍ നിന്ന് കോട്ടമുറിക്കലിനെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കോട്ടമുറിക്കല്‍ യോഗത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. ഒരു അഭിഭാഷകയുമൊത്തുള്ള ബന്ധത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെതിരേ ആരോപണമുയര്‍ന്നത്.