ഓരോ മാസവും ഡീസല്‍വില 40-50 പൈസ കൂട്ടും: മന്ത്രി

single-img
1 February 2013

210726petrolനഷ്ടം നികത്തപ്പെടുന്നതുവരെ ഓരോ മാസവും ഡീസല്‍ വിലയില്‍ 40- 50 പൈസ വര്‍ധിപ്പിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇത്തരത്തില്‍ വര്‍ധന നടപ്പിലാക്കാനാണ് എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനുവരി 17നാണ് ഡീസല്‍ വില നിര്‍ണയാധികാരം ഭാഗികമായി എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കിയത്. സബ്‌സിഡി നല്‍കുന്നതു കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സംരംഭങ്ങള്‍ക്കായി എണ്ണക്കമ്പനികളില്‍ നിന്ന് ഡീസല്‍ വാങ്ങാതെ പമ്പുകളില്‍ നിന്നു ഡീസല്‍ നിറയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഇതുസംബന്ധിച്ച് ആലോചിച്ചുവരുകയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വീരപ്പ മൊയ്‌ലി പറഞ്ഞു.