എറണാകുളത്ത് ഇന്ന് ഹര്‍ത്താല്‍

single-img
1 February 2013

aluvamanprmഹിന്ദു ഐക്യവേദി ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ആലുവ ശിവരാത്രി മണപ്പുറത്ത് മുസ്‌ലിം സംഘടനയുടെ പരിപാടി നടത്താന്‍ അനുവാദം നല്‍കിയ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. മുസ്‌ലിം യൂത്ത് മൂവ്‌മെന്റ് ഇന്നലെയും ഇന്നുമായി ആലുവ നദിക്കരയില്‍ ദീനി വിജ്ഞാനസദസ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് ആലുവ നഗരസഭ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദു ഐക്യവേദി പ്രകടവും ധര്‍ണയും സംഘടിപ്പിച്ചു. മണപ്പുറത്ത് അഹിന്ദുക്കളുടെ പരിപാടി നടത്തുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിപാടിയുടെ വേദിയിലേക്കുള്ള പ്രവേശനം ക്ഷേത്രവുമായി ബന്ധമുള്ള വഴിയിലൂടെയല്ലെന്നും മണപ്പുറത്തിന്റെ മറ്റൊരു ഭാഗത്താണ് പരിപാടി നടത്തുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനം സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ കോടതി വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ജി തള്ളി. ഇതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.