സ്മാര്‍ട്ട് സിറ്റി രണ്ട് വര്‍ഷത്തിനകം

single-img
31 January 2013

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാരില്‍ നിന്നുള്ള പൂര്‍ണ്ണ പിന്തുണ ടീകോമിന് ലഭിക്കുമെന്ന് അദേഹം വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന്റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി നെടുമ്പാശ്ശേരിയില്‍ നടക്കുന്ന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി തുടങ്ങാന്‍ വൈകിയത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് അദേഹം പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ അടിസ്ഥാന വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കിയ ഉമ്മന്‍ ചാണ്ടി ഇതിനായി കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്നും അറിയിച്ചു. അപേക്ഷ നല്‍കി 45 ദിവസത്തിനകം പദ്ധതിയ്ക്ക് പരിസ്ഥിതി അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സ്മാര്‍ട്ട് സിറ്റിയ്ക്ക് പുതിയ സിഇഒയെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.