റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ധാക്കി

single-img
31 January 2013

വിഖ്യാത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ധാക്കി. കൊല്‍ക്കത്ത സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചാണ് റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശിക്കാനിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അദേഹം സന്ദര്‍ശനം റദ്ധാക്കിയത്. റുഷ്ദിയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവല്‍ ആധാരമാക്കി ദീപ മേത്ത സംവിധാനം ചെയ്ത സിനിമയുടെ പ്രാചാരണാര്‍ഥമാണ് അദേഹം എത്താനിരുന്നത്. റുഷ്ദി വരുന്നതറിഞ്ഞ് പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ എത്തിയിരുന്നു.

സാത്താന്റെ വചനങ്ങള്‍ എന്ന സല്‍മാന്‍ റുഷ്ദിയുടെ പുസ്തകമാണ് പ്രതിഷേധങ്ങളിലേയ്ക്ക് നയിച്ചത്. സല്‍മാന്‍ റുഷ്ദി സന്ദര്‍ശനം റദ്ധാക്കിയതോടെ ചിത്രത്തിന്റെ സംവിധായിക ദീപ മേത്തയും മറ്റ് അണിയറ പ്രവര്‍ത്തകരും സാഹിത്യ സമ്മേളനത്തിന് വരില്ലെന്ന് അറിയിച്ചു.