പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ കുറച്ചു

single-img
31 January 2013

പഞ്ചാബ് നാഷണല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചു. 10.50 ശതമാനമായിരുന്ന പലിശ കാല്‍ ശതമാനം കുറച്ച് 10.25 ആക്കി. റിസര്‍വ് ബാങ്ക് വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറച്ചതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും പലിശ നിരക്ക് കുറച്ചത്. ഇതോടെ വായ്പാ പലിശ നിരക്ക് താഴും. ഫെബ്രുവരി ഒന്‍പതു മുതലാണ് പുതിയ പലിശ നിരക്ക് നിലവില്‍ വരുന്നത്.