മധു പത്മശ്രീ സ്വീകരിക്കും

single-img
31 January 2013

പത്മശ്രീ പുരസ്‌കാരം സ്വീകരിക്കുമെന്ന് നടന്‍ മധു അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തീരുമാനിച്ചതെന്ന് അദേഹം വ്യക്തമാക്കി. ഇന്നു രാവിലെ മന്ത്രി വി. എസ്. ശിവകുമാര്‍ മധുവിന്റെ വീട്ടിലെത്തി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തന്റെ തീരുമാനം മധു അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി കെ.സി. ജോസഫും മധുവിനെ സന്ദര്‍ശിച്ചിരുന്നു.

കേരളത്തില്‍ നിന്ന് പത്മഭൂഷണ്‍ ബഹുമതിയ്ക്കാണ് മധുവിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ അദേഹത്തിന് പത്മശ്രീയാണ് നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഈ വര്‍ഷം കേരളത്തില്‍ നിന്നും പത്മ പുരസ്‌കാരം ലഭിച്ച ഏക വ്യക്തിയും മധുവാണ്.