സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് കമല്‍ ഹാസന്‍

single-img
31 January 2013

വിശ്വരൂപത്തിനു മേലുള്ള സ്റ്റേ നീക്കാന്‍ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് കമല്‍ ഹാസന്‍. പ്രശ്‌നം സംബന്ധിച്ച് തമിഴ് നാട് സര്‍ക്കാറുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കില്ലെന്നും അദേഹം വ്യക്തമാക്കി. വിശ്വരൂപത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കം ചെയ്ത മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ധാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കമല്‍ ഹാസന്‍ ആദ്യം അറിയിച്ചിരുന്നത്.

തമിഴ് നാട്ടില്‍ മതങ്ങള്‍ക്കതീതമായി ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം വിട്ടുപോകേണ്ട അവസ്ഥയാണ് തനിക്കെന്ന്് കമല്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇതാണവസ്ഥയെങ്കില്‍ എം.എഫ്. ഹുസൈനെ പോലെ രാജ്യം തന്നെ വിടേണ്ടി വരും. ഇപ്പോഴുള്ള സംഭവങ്ങള്‍ തന്നെ വളരെയധികം വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ അദേഹം ഒരു രാഷ്ട്രീയക്കളിയ്ക്ക് താന്‍ ഇരയാകുകയാണെന്നും അഭിപ്രായപ്പെട്ടു. വിശ്വരൂപം പരാജയപ്പെട്ടാല്‍ തന്റെ വീടുള്‍പ്പെടെ നഷ്ടപ്പെടുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.