ഡിഐജി ശ്രീജിത്തിനെതിരെ അന്വേഷണം

single-img
31 January 2013

വിവാദ വ്യവസായി കെ.എ. റൗഫും ഡിഐജി എസ്. ശ്രീജിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷത്തിന് ഉത്തരവ്. ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യനെയാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് സംബന്ധിച്ച് ശ്രീജിത്തില്‍ നിന്നും മൊഴിയെടുത്തതായാണ് റിപ്പോര്‍ട്ട്.

കര്‍ണാടകയിലെ മടിക്കേരിയില്‍ റൗഫുമായി ചേര്‍ന്ന് മലയാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തി, ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ക്ക് പണം നല്‍കുന്നതിന് റൗഫുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡിഐജി ശ്രീജിത്തിനെതിരെയുയര്‍ന്നത്.