ഐസ്‌ക്രീം കേസില്‍ വി.എസിന് രേഖകള്‍ കൈമാറാമെന്ന് സര്‍ക്കാര്‍

single-img
30 January 2013

v s achuthanandanഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ്.അച്യുതാനന്ദന് രേഖകള്‍ കൈമാറാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ വി.എസിന് രേഖകള്‍ കൈമാറുന്നതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സര്‍ക്കാരിന് ഗൂഢതാല്‍പര്യമുണ്‌ടോ എന്നും കോടതി ചോദിച്ചിരുന്നു. വി.എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.