മുസ്ലിം ലീഗ് മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും തിരിച്ചറിവ് നല്‍കുകയും ചെയ്യുന്ന പ്രസ്ഥാനം : ഹൈദരലി ശിഹാബ് തങ്ങള്‍

single-img
30 January 2013

thangalമുസ്ലിംലീഗ് മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും വിട്ടുവീഴ്ചയും സഹിഷ്ണുതയും നിലനിര്‍ത്തുകയും ആദര്‍ശവും സംസ്കാരവും അവഗണിക്കപ്പെടുന്ന ചുറ്റുപാടുകളെ കണ്ടറിഞ്ഞു തിരിച്ചറിവ് നല്‍കുകയും ചെയ്യുന്ന പ്രസ്ഥാനമാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സലാലയിലെത്തിയ തങ്ങള്‍ക്കു കെ.എംസി.സി. കേന്ദ്രകമ്മിറ്റി  നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വ്യതിരിക്തമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാണ് സലാല കെ.എം.സി.സി. പുതുതായി രൂപീകരിച്ച യൂത്ത് വിങ്ങും മാതൃകയാവുകയാണ്. സ്നേഹവും കാരുണ്യവും ഐക്യവും ആയിരിക്കണം എന്നും കെ.എം.സി.സി.യുടെ മുദ്രാവാക്യം. തങ്ങള്‍ വിശദീകരിച്ചു. കെ.എം.സി.സി. പ്രസിടന്റ്റ് വി.എ. അബ്ദുല്‍ അസീസ്‌ ഹാജിയുടെ അധ്യക്ഷതയില്‍ മസ്കറ്റ് കെ.എം.സി.സി. ജന.സെക്രട്ടറി പി.കെ.വി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി.യുടെ മോമെന്ടോ പ്രസിടന്റ്റ് അസീസ്‌ ഹാജി, ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി.കെ.എം.സി.സി. യുടെ കീഴിലുള്ള ഏരിയാ ജില്ലാ കമ്മിറ്റി വേണ്ടി പി.സി.മൂസ, എ.അബ്ദുല്‍ കലാം, ഹൈദര്‍ നരിക്കുനി, ജാഫര്‍ ജാതിയെരി, എന്‍.എം.അലി, സി.എം.അബൂബക്കര്‍, എ.കെ.അബ്ദുല്‍ അസീസ്‌, സി.പി.കുഞ്ഞമ്മദ്, ഹാഷിം കോട്ടക്കല്‍ ഹുസൈന്‍ പുതുപ്പണം, അഷ്‌റഫ്‌ കമ്പളക്കാട്, സി.ടി.ഇസ്ഹാഖ് , റിയാസ്, സി.ജലീല്‍, അബ്ദുല്‍ ഹമീദ്, പി.കെ.കുഞ്ഞമ്മദ്, കെ.കെ.ഷരഫുദ്ദീന്‌, കുഞ്ഞമ്മദ് ഹാജി, അസീസ്‌ മലയമ്മ റഷീദ് കൈനിക്കര ഷബീര്‍ കാലടി,ഇസ്ഹാഖ്  തലശ്ശേരി, എം.സി.അബു, റഷീദ് കല്പറ്റ അബ്ദുല്‍ ഫതാഹ്, ഹസര്‍ ഫൈസി, ഷമീല്‌ അബ്ദുല്‍ കലാം, കെ.ടി.എം. ഹൈദരലി, മുനീര്‍ മുട്ടുങ്ങല്‍ എന്നിവര്‍ തങ്ങളെ ഹാരമണിയിച്ചു. യൂത്ത് വിംഗ് ലോഗോ ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു. ലോഗോ ഡിസൈന്‍ ചെയ്ത ഷംസുദ്ദീന്‍ മണിയൂരിനു ഉപഹാരം  നല്‍കി. യൂസുഫുല്‍ ഖാസിമിയും ഫൈസല്‍ വടകരയും ഗാനങ്ങളാലപിച്ചു. മസ്കറ്റ് കെ.എം.സി.സി. നേതാക്കളായ കെ.പി.അബ്ദുല്‍ കരീം, സി.കെ.വി. യൂസുഫ്, സലാല കെ.എം.സി.സി. ഉപദേശക സമിതി ചെയര്‍മാന്‍ കെ.പി. അബ്ദുറഹ്മാന്‍, എസ.കെ.എസ.എസ.എഫ്. സംസ്ഥാന വൈ പ്രസിടന്റ്റ് നാസര്‍ ഫൈസി കൂടത്തായ്, സലാല കെ.എം.സി.സി. സെക്രട്ടറി ഹുസൈന്‍ കാചിലോടി, കെ.എം.സിസി വൈസ് പ്രസിടന്റ്റ് എം.കെ.മുഹമ്മദ്‌ നജീബ്  എന്നിവര്‍ സംസാരിച്ചു. എ.കെ.കെ.തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിടന്റ്റ് വി.ടി.എസ് . പൂക്കോയ തങ്ങള്‍ ഖിറാഅത്ത് നടത്തി. ജന.സെക്രട്ടറി അസ്ലം കിഴൂര്‍ സ്വാഗതവും സെക്രട്ടറി റഷീദ് കല്പറ്റ നന്ദിയും പറഞ്ഞു. സലാല മ്യൂസിയം ഓഡിറ്റൊരിയത്തില്‍ സംഘടിപ്പിച്ച  പരിപാടിക്ക് സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിനു ആളുകള്‍ എത്തിച്ചേര്‍ന്നു.