കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ എന്‍എസ്എസിന് അവകാശമില്ല: എം.എം. ഹസന്‍

single-img
30 January 2013

hassanഭൂരിപക്ഷ സമുദായ സംഘടനകളെ കോണ്‍ഗ്രസ് അവഗണിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയെ പോലെയുള്ള ഉന്നത നേതാവിനെ ഒരു സാമുദായ പ്രതിനിധിയായി ചിത്രീകരിച്ചാല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും ഹസന്‍ പറഞ്ഞു. സാമുദായ നേതാവായി ചിത്രീകരിക്കാനുള്ള നീക്കം അദ്ദേഹത്തെ നക്കിക്കൊല്ലുന്നതിനു തുല്യമാണ്. എന്‍എസ്എസ് എല്ലാ കാലത്തും കോണ്‍ഗ്രസിനു പിന്തുണ നല്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അത്തരത്തിലുള്ള സഹായം ലഭ്യമായിട്ടുണ്ട്. സഹായം നല്കി എന്നതുകൊണ്ട് അവര്‍ക്ക് കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ അവകാശമില്ല. ഒരു മതസംഘടനയും കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കേണെ്ടന്നും അദ്ദേഹം പറഞ്ഞു. പത്ത് മന്ത്രിമാരില്‍ ഏഴും ഭൂരിപക്ഷ സംഘടനയില്‍പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.