താജ് ഇടനാഴി കേസില്‍ മായാവതിക്കു സുപ്രീംകോടതി നോട്ടീസ്

single-img
29 January 2013

mayawatiതാജ് ഇടനാഴിക്കേസില്‍ മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കു സുപ്രീംകോടതി നോട്ടീസ്. കേസില്‍ മായാവതിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. കേന്ദ്രസര്‍ക്കാരിനും സിബിഐക്കും മായാവതിയുടെ മന്ത്രിസഭയിലെ പരിസ്ഥിതിമന്ത്രി നസീമുദ്ദീന്‍ സിദ്ദിഖിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. താജ്മഹലും ആഗ്ര കോട്ടയും മോടിപിടിപ്പിക്കാനുള്ള 175 കോടി രൂപയുടെ പദ്ധതിയില്‍ 17 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന കേസിലാണു മുഖ്യമന്ത്രിയായിരുന്ന മായാവതിക്കും മന്ത്രിയായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിക്കുമെതിരേ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സിബിഐ അന്വേഷണം നടത്തിയത