ലോക്പാല്‍ ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കും: സോണിയ

single-img
29 January 2013

Sonia-Gandhi-1ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി യാത്ര ആരംഭിക്കാനിരിക്കുന്ന അന്നാ ഹസാരെയ്ക്കാണു സോണിയാ ഗാന്ധി ഉറപ്പു നല്‍കിയത്. ഹസാരെയ്ക്കു അയച്ച കത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 30-നു ബിഹാറില്‍ നിന്നു രാജ്യ വ്യാപകമായി പര്യടനം നടത്താനുള്ള പരിപാടിയാണ് ഹസാരെ തയാറാക്കിയിരിക്കുന്നത്. ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.