കേരളം വീണ്ടും ജാതിഭ്രാന്താലയമായി മാറുകയാണോയെന്നു സംശയം: പി.പി. തങ്കച്ചന്‍

single-img
29 January 2013

29TVTHANKACHAN_135897f

കേരളം വീണ്ടുമൊരു ജാതി-മത ഭ്രാന്താലയമായി മാറുകയാണോയെന്നു സംശയമുണ്ടെന്നും എല്ലാം ജാതി-മതസംഘടനകള്‍ തീരുമാനിക്കുമെന്നു പറയുന്നത് രാഷ്ട്രീയത്തിനു ഗുണം ചെയ്യുമോയെന്ന ചോദ്യമാണു മുന്നിലുള്ളതെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.
. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എയും ഒരു മതവിഭാഗത്തിന്റെയും പ്രതിനിധികളായല്ല നിയമസഭയിലെത്തിയതെന്നു . സമുദായ സംഘടനകളല്ല, കോണ്‍ഗ്രസ് നേതൃത്വമാണു മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു തീരുമാനമെടുക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുള്ള മറുപടിയായി അദ്ദേഹം കൊച്ചിയില്‍ പത്രപ്രതിനിധികളോടു പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന യുഡിഎഫിന്റെ അജന്‍ഡയിലില്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.