ബഹിരാകാശത്തേക്ക് ഇറാന്‍ കുരങ്ങിനെ അയച്ചു

single-img
29 January 2013

iranജീവനുള്ള കുരങ്ങി നെ ബഹിരാകാശത്തെത്തിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. കവോഷ്ഗാര്‍ റോക്കറ്റ് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. റോക്കറ്റ് 120 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ഭൂമിയിലേക്കു മട ങ്ങി. കുരങ്ങ് ജീവനോടെ തിരികെയെത്തി യെന്ന് ഇറാനിലെ പ്രസ് ടിവി റിപ്പോര്‍ട്ടു ചെയ്തു. ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ ബാലിസ്റ്റിക് സാങ്കേതിക വിദ്യ ഇറാന്‍ സ്വായത്തമാക്കുന്നതില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ആണവായുധങ്ങ ള്‍ പ്രയോഗിക്കുന്നതിനും ഇതേ സാങ്കേതിക വിദ്യ ഉപകരിക്കുമെന്നതിനാലാണിത്.