ഈജിപ്തില്‍ വ്യാപക അക്രമം

single-img
29 January 2013

egyptഈജിപ്തില്‍ അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി അസ്വസ്ഥത ബാധിതമായ മൂന്നു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും കലാപം തുടരുകയാണ്. പോര്‍ട്ട് സയിദ്, സൂയസ്, ഇസ്മാലിയാ പ്രവിശ്യകളിലാണ് ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കുഴപ്പക്കാരെന്നു കാണുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ അധികാരം നല്‍കി. എന്നാല്‍ ഇവരുടെ വിചാരണ സിവിലിയന്‍ കോടതിയിലായിരിക്കും. പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്താനുള്ള മുര്‍സിയുടെ ക്ഷണം പ്രതിപക്ഷ കക്ഷികള്‍ തിരസ്‌കരിച്ചു. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുബാറക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ദശകങ്ങളോളം ഭരണം നിലനിര്‍ത്തിയത്. ജനാധിപത്യ പരിഷ്‌കാരം നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മുര്‍സിയും അതേ പാത സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കി.