തനിക്കെതിരേ നടക്കുന്നത് ആസൂത്രിത നീക്കം: ചെന്നിത്തല

single-img
29 January 2013

ramesh chennithalaകഴിഞ്ഞ കുറച്ചു ദിവസമായി തനിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. തന്റെ മതേതര പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാന്‍ നീക്കം നടക്കുകയാണ്. കെപിസിസിയുടെ മതേത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സുകുമാരന്‍ നായരുടെ നിലപാട് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിലേക്ക് എന്നെ വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുകുമാരന്‍ നായരുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ സമുദായനേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്‌ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.