ബണ്ടി ചോറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

single-img
29 January 2013

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ കേരളത്തിലെത്തിച്ച ബണ്ടിയെ രാവിലെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്. രാവിലെ ഒന്‍പതു മണിയോടെയാണ് ബണ്ടിയെയും കൊണ്ട് പോലീസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറിലെത്തിയത്. പോലീസ് മര്‍ദ്ദിച്ചെന്ന് ബണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി പറഞ്ഞു. തുടര്‍ന്ന് ബണ്ടിയെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് വൈകാതെ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.