ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് പ്രദര്‍ശനത്തിനൊരുങ്ങുന്നു

single-img
29 January 2013

ഇരുപതിലേറെ വര്‍ഷമായി നിര്‍മ്മാതാവായും പ്രൊഡ്കഷന്‍ കണ്‍ട്രോളറായും ഡിസ്ട്രിബ്യൂട്ടറായുമൊക്കെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായ എം. രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുതിയതും പഴയതുമായ പ്രണയ ഭാവങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. നിരഞ്ജ്, സംസ്‌കൃതി, മാളവിക, മിഥുന്‍ മുരളി എന്നിവരാണ് പ്രധാന താരങ്ങള്‍. ക്ലൈമാക്‌സിന് അനുയോജ്യമെന്ന ആശയത്തിലാണ് സിനിമയ്ക്ക് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന പേര് നല്‍കിയിരിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് നിര്‍മ്മിക്കുന്നത്. ബാലാജി ശക്തിവേലിന്റെ കഥയ്ക്ക്് ജെ. പല്ലശ്ശേരിയാണ് തിരക്കഥയൊരുക്കിയത്. എം.ജി. ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ഗാനരചന രാജൂവ് ആലുങ്കല്‍. ഛായാഗ്രഹണം അഴകപ്പനും പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റേതുമാണ്.