മൂന്നാര്‍: ഭൂമി പതിച്ചു കിട്ടുന്നതിനു നല്‍കിയ ഹര്‍ജികളിലെ രേഖകള്‍ വ്യാജമെന്ന് സര്‍ക്കാര്‍

single-img
28 January 2013

munnar_evarthaമൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടുന്നതിന് അവകാശവാദമുന്നയിച്ചു സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളിലെ രേഖകള്‍ വ്യാജമാണെന്നു റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭൂമി തട്ടിയെടുക്കാനുള്ള സംഘടിത ശ്രമമാണു നടക്കുന്നത്. മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജില്‍ ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരോ തമിഴ്‌നാട്ടില്‍ വീടും സ്ഥലവും ഉള്ളവരോ ആണ്. അതു പരിശോധിക്കാന്‍ റവന്യൂ വകുപ്പില്‍ സംവിധാനവുമില്ല. റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്‍.ആര്‍ ശ്രീലേഖ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.