നൊവാക് ജോക്കോവിച്ചിന് ആറാം ഗ്രാന്‍ഡ്‌സ്‌ലാം

single-img
28 January 2013

jyokovitchഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വീണ്ടും സെര്‍ബിയയിലെ കുന്തന്‍മുടിക്കാരനായ ജോക്കറിന്. തുടര്‍ച്ചയായ മൂന്നാം വട്ടവും ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ഇതോടെ ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്‌സ്്‌ലാം നേട്ടം ആറായി ഉയര്‍ന്നു. ആറില്‍ നാലു കിരീടവും മെല്‍ബണിലെ ഹാര്‍ഡ് കോര്‍ട്ടില്‍നിന്നുതന്നെ. ബ്രിട്ടന്റെ ആന്‍ഡി മുറെയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തകര്‍ത്തത്. സ്‌കോര്‍: 6-7, 7-6, 6-3, 6-2.