പെരുമ്പാവൂരില്‍ ആന ഇടഞ്ഞു; മൂന്നു പേര്‍ മരിച്ചു

single-img
27 January 2013

Thechikottu kavu  11പെരുമ്പാവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മൂന്നു സ്ത്രീകള്‍ മരിച്ചു. രായമംഗലം മുട്ടത്തുല്‍ വീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ നാണി (65), കുറുപ്പംപടി തിയറ്ററിനു സമീപം ആക്കിയാലിക്കുടി വീട്ടില്‍ രവിയുടെ ഭാര്യ രമണി എന്ന തങ്കമ്മ (85), ഒക്കല്‍ പെരുമറ്റം കൈപ്പിളളില്‍ വീട്ടില്‍ ഗോപിയുടെ ഭാര്യ ഇന്ദിര (60) എന്നിവരാണു മരിച്ചത്. പെരുമ്പാവൂര്‍ കുറുപ്പുംപടി കൂട്ടുമഠം ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. സംഭവത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ആനയിടഞ്ഞതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.