ഭീഷണി; ഗഡ്കരി മാപ്പു പറയണമെന്ന് ഉദ്യോഗസ്ഥരുടെ സംഘടന

single-img
27 January 2013

nitin_gadkariപൂര്‍ത്തി ഗ്രൂപ്പില്‍ റെയ്ഡ് നടത്തിയതിനു തങ്ങളെ ഭീഷണിപ്പെടുത്തിയ ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മാപ്പു പറയണമെന്ന് ആദായ നികുതി ഉദ്യോഗസ്ഥരുടെ സംഘടന. ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള പൂര്‍ത്തി ഗ്രൂപ്പില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടാമൂഴം കാത്തിരുന്ന ഗഡ്കരി രാജിവച്ചതിനു ശേഷം ഐടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. താന്‍ നിലവില്‍ പാര്‍ട്ടി അധ്യക്ഷനല്ലെന്നും അതിനാല്‍ മര്യാദകള്‍ പാലിക്കേണ്ടതില്ലെന്നും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ചിദംബരത്തിനോ സോണിയ ഗാന്ധിക്കോ ഉദ്യോഗസ്ഥരെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.