പദ്മാ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ പക്ഷപാതമില്ല: വി.നാരായണസാമി

single-img
27 January 2013

v-narayanasamy_6രാജ്യത്തെ ഉന്നത സിവിലിയന്‍ പുരസ്‌കാരങ്ങളായ പദ്മാ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ ഒരു സംസ്ഥാനത്തോടും പക്ഷപാതമില്ലെന്ന് കേന്ദ്രസഹമന്ത്രി വി.നാരായണസാമി. പദ്മാ അവാര്‍ഡുകള്‍ തീരുമാനിക്കപ്പെടുമ്പോള്‍ തെക്കേ ഇന്ത്യക്കാരെ ഒഴിവാക്കുന്നു എന്ന ഗായിക എസ്.ജാനകിയുടെ പരാമര്‍ശം സത്യമല്ല. ഇക്കാര്യത്തില്‍ ഒരു സംസ്ഥാനത്തെയും അവഗണിക്കാറില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണ് അവാര്‍ഡ് ജേതാക്കളുടെ പേര്‍ നിശ്ചയിക്കുന്നത്. ജാനകി അവാര്‍ഡ് സ്വീകരിക്കണമെന്നും നാരായണസാമി പറഞ്ഞു. തനിക്ക് കിട്ടിയ അവാര്‍ഡ് വൈകി കിട്ടിയ ബഹുമതിയാണെന്നു പറഞ്ഞ് ജാനകി പദ്മഭൂഷണ്‍ നിരസിച്ചിരുന്നു.