കെഎസ്ആര്‍ടിസി പ്രതിസന്ധി: പ്രത്യേക മന്ത്രിസഭായോഗം തുടങ്ങി

single-img
27 January 2013

image-of-ksrtc-busസംസ്ഥാനത്ത് ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്നു കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നു. സാമ്പത്തിക സഹായം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭായോഗ ത്തില്‍ ചര്‍ച്ച ചെയ്യും. സിവില്‍ സപ്ലൈസിന്റെ പമ്പുകളിലൂടെയും സ്വകാര്യ പമ്പുകളിലൂടെയും കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. പണം രൊക്കം നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതു കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണ്. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞതു പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കാത്ത സാഹചര്യത്തിലാണ് ഇതരമാര്‍ഗ ങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ ഒരുങ്ങുന്നത്.