വിശ്വരൂപത്തിന് ഡി.വൈ.എഫ്.ഐയുടെ സംരക്ഷണമുണ്ടാകുമെന്ന് എം.ബി രാജേഷ്

single-img
27 January 2013

15-mb-rajeshവിശ്വരൂപം സിനിമയ്‌ക്കെതിരെ രാജ്യത്തെ ചില വര്‍ഗ്ഗീയ സംഘടനകള്‍ സംഘടിതമായി നടത്തുന്ന സാംസ്‌ക്കാരിക ആക്രമണത്തിന് സംസ്ഥാന സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും എന്തുവിലകൊടുത്തും വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നതിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കുമെന്നും എം. ബി. രാജേഷ് എം.പി. വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോലീസ് സംരക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. സര്‍ക്കാര്‍ സംരക്ഷണം കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആ ചുമതല സ്വയം ഏറ്റെടുക്കും. വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന സിനിമാ തീയേറ്ററുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് ഡി.വൈ.എഫ്.ഐ. ഒരു സാംസ്‌ക്കാരിക ദൗത്യമായി കണക്കാക്കുമെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. സിനിമയുള്‍പ്പെടെ ഏത് കലാരൂപത്തെയും വിമര്‍ശനപരമായി വിലയിരുത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇഷ്ടമില്ലാത്തതാണെങ്കില്‍ ആവിഷ്‌ക്കരണവും അവതരണവും തടയുമെന്ന നിലപാടിനെതിരെ ജനാധിപത്യവാദികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.