ബണ്ടി ചോറിനെ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു

single-img
27 January 2013

ഒരാഴ്ച കേരള പോലീസിനെ വട്ടംകറക്കിയ ബണ്ടിചോറിനെ ഒടുവില്‍ തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരത്ത് വന്‍കവര്‍ച്ച നടത്തി മുങ്ങി പൂനെയില്‍ കസ്റ്റഡിയിലായ ബണ്ടിയെ മുംബൈ- തിരുവനന്തപുരം വിമാനത്തിലാണ് രാവിലെ ഒന്‍പതു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ ബണ്ടിയെ കാണാന്‍ ജനങ്ങള്‍ തിക്കി തിരക്കി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ പുറത്തെത്തിച്ച് തയാറാക്കി നിര്‍ത്തിയിരുന്ന വാഹനത്തില്‍ കയറ്റിയത്. വിമാനത്താവളത്തിന് പുറത്തേക്ക് എത്തുമ്പോഴും ആള്‍ക്കൂട്ടത്തെ കാണുമ്പോഴും ബണ്ടി അക്ഷോഭ്യനായിരുന്നു. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഇയാളെ പിന്നീട് നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ചു. ഇവിടെ ഇയാളെ വിശദമായി ചോദ്യം ചെയ്യും. പിന്നീടായിരിക്കും തെളിവെടുപ്പിനുള്‍പ്പെടെ കൊണ്ടുപോകുക.