ബണ്ടി ചോറിനെ വിട്ടുകിട്ടാന്‍ നിയമനടപടികള്‍ സ്വീകരിക്കും: തിരുവഞ്ചൂര്‍

single-img
27 January 2013

മഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കേരളാ പോലീസിനു വിട്ടുകിട്ടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനുവരി 21-ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വിദേശ മലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ പൂനെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ബണ്ടി ചോറിനെ അറസ്റ്റു ചെയ്തിരിക്കുന്നതു പൂനെ പോലീസ് ആയതിനാല്‍ കേരളത്തിനു ഇയാളെ വിട്ടുകിട്ടണമെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു ആഡംബര കാറിന് പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്‌ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും, 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും, അര പവന്റെ മോതിരവും രണ്ടായിരം രൂപയുമാണ് തിരുവന്തപുരത്തു നിന്നു ബണ്ടി ചോര്‍ കവര്‍ന്നത്.