എസ്‌. ജാനകി പത്മഭൂഷണ്‍ നിരസിച്ചു

single-img
26 January 2013

പ്രമുഖ ഗായിക എസ്‌. ജാനകി പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരെ പത്മ പുരസ്‌കാര നിര്‍ണയത്തില്‍ അവഗണിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജാനകി അവാര്‍ഡ്‌ നിരസിച്ചത്‌. തനിയ്‌ക്ക്‌ വളരെ വൈകിയാണ്‌ പുരസ്‌കാരം ലഭിച്ചതെന്നും ഉത്തരേന്ത്യക്കാര്‍ക്ക്‌ അമിത പരിഗണന കൊടുക്കുന്നുവെന്നും ജാനകി പറഞ്ഞു.
പുരസ്‌കാരത്തിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ട്‌. എന്നാല്‍ വൈകിയുള്ള ഈ പരിഗണന പുരസ്‌കാരമായി കാണാനാകില്ലെന്ന്‌ അവര്‍ പറഞ്ഞു. ജനങ്ങളുടെ സ്‌നേഹവും അംഗീകാരവുമാണ്‌ ഏറ്റവും വലുത്‌.
കഴിഞ്ഞ 55 വര്‍ഷമായി വിവിധ ദക്ഷിണന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി ഇരുപതിനായിരത്തോളം ഗാനങ്ങളാണ്‌ എസ്‌. ജാനകി ആലപിച്ചത്‌. നാലു ദേശീയ അവാര്‍ഡുള്‍പ്പെട്ടെ നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്‌.