National

ഷെട്ടാര്‍ സര്‍ക്കാരില്‍ വിശ്വാസമെന്ന്‌ കര്‍ണാടക ഗവര്‍ണര്‍

പതിമൂന്ന്‌ എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന്‌ കര്‍ണാടകയിലെ ജഗദീഷ്‌ ഷെട്ടാര്‍ സര്‍ക്കാറിന്‌ ഭീഷണിയില്ലെന്ന്‌ ഗവര്‍ണര്‍ എച്ച്‌. ആര്‍. ഭരദ്വാജ്‌. സര്‍ക്കാറിനോട്‌ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടില്ലെന്ന്‌ ഗവര്‍ണര്‍ അറിയിച്ചു. ഫെബ്രുവരി 4 ന്‌ ബജറ്റ്‌ സമ്മേളനം തുടങ്ങുമ്പോള്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുമെന്ന്‌ ഭരദ്വാജ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ്‌ ഗവര്‍ണറിപ്പോള്‍. മികച്ച ഭരണം കാഴ്‌ചവെക്കുമെന്ന്‌ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ പറഞ്ഞിട്ടുണ്ട്‌. കൂടുതല്‍ എംഎല്‍എമാര്‍ രാജിവക്കുന്നെങ്കില്‍ മാത്രമേ വിശ്വാസ വോട്ടിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുള്ളു. ബജറ്റ്‌ സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുമെന്നും എച്ച്‌. ആര്‍. ഭരദ്വാജ്‌ പറഞ്ഞു.