ഹൗസ്‌ ബോട്ട്‌ മുങ്ങി നാലു പേര്‍ മരിച്ചു

single-img
26 January 2013

ആലപ്പുഴ പുന്നമട കായലില്‍ ഹൗസ്‌ ബോട്ട്‌ മുങ്ങി നാലു പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന്‌ വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌. മൂന്നു സ്‌ത്രീകളും ഒരു കുട്ടിയുമാണ്‌ മരിച്ചത്‌. പരിക്കേറ്റവരില്‍ അഞ്ചു പേര്‍ ഗുരുതരാവസ്ഥയിലാണ്‌. സുഹാസിനി (37), സുസ്‌മിത(30), രോഹിണി (38), ഇലക്ട്ര (മൂന്നര) എന്നിവരാണ്‌ മരിച്ചത്‌.
ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമായി അറുപതോളം പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. ഇവര്‍ മറ്റൊരു ബോട്ടിലേയ്‌ക്ക്‌ മാറി കയറിയപ്പോള്‍ അമിത ഭാരം നിമിത്തം ബോട്ട്‌ മറിയുകയായിരുന്നു.